Kuttippurath Family

അറിയിപ്പ്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഊരകം മേൽമുറിയിൽ സ്ഥിതി ചെയ്യുന്ന കുറ്റിപ്പുറത്ത് കുടുംബക്ഷേത്ര സമുച്ചയമായ പരദേവത, കളരി, കാവ്, ശ്രീരാമസ്വാമി ക്ഷേത്രം എന്നിവയുടെ പേരിൽ ക്ഷേത്ര വിധ്വംസക പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ചില സ്വാർത്ഥ താൽപ്പര്യക്കാർ ചേർന്ന് പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ രീതിയിൽ പണപ്പിരിവ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രസ്തുത ക്ഷേത്രത്തിന് പണപ്പിരിവിൻ്റെ ആവശ്യമില്ലാത്തതിനാലും, കുറ്റിപ്പുറത്ത് ചേലാട്ട് തറവാട്ടിലെ മറ്റു കുടുംബാംഗങ്ങളുടെ അറിവോ സമ്മതമോ കൂടാതെ നടത്തുന്ന ഇത്തരം സാമ്പത്തിക ഇടപാടുകൾക്ക് കുടുംബാംഗങ്ങൾക്കോ ഊരകം ദേശത്തിലെ ഭക്തജനങ്ങൾക്കോ യാതൊരു ഉത്തരവാദിത്തമോ ബാദ്ധ്യതയോ ഇല്ലെന്ന് ഇതിനാൽ അറിയിച്ച് കൊള്ളുന്നു.

എന്ന്
കുടുംബാംഗങ്ങൾ